കഴിഞ്ഞ ഇരുപത് വര്‍ഷത്തോളം ജോലി ചെയ്ത കെഎസ്ആര്‍റ്റിസിയില്‍ നിന്നും വിരമിച്ച ജീവനക്കാരന് ആനുകൂല്യം കൊടുക്കാതെ ദ്രോഹിക്കുന്നതായി പരാതി . എരുമേലി സ്വദേശിയും , പൊന്‍കുന്നം കെഎസ്ആര്‍റ്റിസി ഡിപ്പോയിലെ ഡ്രൈവറുമായിരുന്ന തെക്കുംമുറിയില്‍ യോനാച്ചന്‍ റ്റി ഡിയാണ് അധികാരികളുടെ അനാസ്ഥയില്‍ ജീവിതം വഴിമുട്ടി ദുരിതത്തിലായിരിക്കുന്നത് . കഴിഞ്ഞ ജനുവരി 31 നാണ്യോനാച്ചന്‍ ജോലിയില്‍ നിന്നും വിരമിക്കുന്നത് .
തുടര്‍ന്ന് മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ബന്ധപ്പെട്ട രേഖകള്‍ യഥാസമയം നല്‍കിയെങ്കിലും പിഎഫ് , ഗ്രാറ്റുവിറ്റി അടക്കമുളള ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കോര്‍പ്പറേഷന്‍ തികഞ്ഞ അനാസ്ഥയാണ് കാട്ടിയതെന്നും യോനാച്ചന്‍ പറഞ്ഞു . എന്നാല്‍ തനിക്ക് ലഭിക്കേണ്ട തുക വൈകുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് 10 ആഴ്ചകള്‍ക്കകം അര്‍ഹതപ്പെട്ട തുക നല്‍കണമെന്ന് കോടതി ഉത്തരവ് നല്‍കിയിട്ടും പരിഗണിക്കാന്‍ ഇവര്‍ തയ്യാറായില്ലെന്നും യോനാച്ചന്‍ പറഞ്ഞു .
ജസ്റ്റീസ് . എ.കെ ജയശങ്കരന്‍ നമ്പ്യാറാണ് വിധി പുറപ്പെടുവിച്ചത് . എന്നാല്‍ കോടതി വിധി വന്ന് അഞ്ച് മാസം കഴിഞ്ഞിട്ടും തന്റെ ഫയല്‍ അധികൃതര്‍ പൂഴ്ത്തിവയ്ക്കുകയാണെന്നും യോനാച്ചന്‍ പറഞ്ഞു . ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലാത വന്നപ്പോള്‍ ടാക്‌സി സര്‍വ്വീസിനായി കാര്‍ വാങ്ങിയെങ്കിലും കൊറോണയുടെ സാഹചര്യത്തില്‍ അതും നിലച്ചു . കൃഷി ചെയ്യാനായി വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടും ലഭിച്ചില്ല . ബാങ്ക് കടവും , മറ്റ് കടവും മൂലം കടുത്ത ദുരിതത്തിലായ തനിക്ക് അടിയന്തിരമായി തന്റെ തുക നല്‍കണമെന്നും യോനാച്ചന്‍ ആവശ്യപ്പെട്ടു . ഇത് സംബന്ധിച്ച് കോര്‍പ്പറേഷന്‍ , മാനേജിംഗ് ഡയറക്ടര്‍ , അസി. ഓഫീസര്‍ എന്നിവര്‍ക്കും കോടതി ഉത്തരവ് നല്‍കിയിരുന്നു .