Connect with us

Hi, what are you looking for?

Health

കൊവാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത: സംസ്ഥാനത്ത് വാക്‌സീന്‍ വിതരണ നിരക്ക് ഇടിഞ്ഞു

തിരുവനന്തപുരം ന്മ സംസ്ഥാനത്ത് വാക്‌സീന്‍ വിതരണനിരക്ക് കുത്തനെ ഇടിഞ്ഞു. പല ജില്ലകളിലും പ്രതിദിനം വാക്‌സീന്‍ എടുക്കുന്നവരുടെ നിരക്ക് 25 ശതമാനത്തിനും താഴെയാണ്. പരീക്ഷണ ഘട്ടത്തിലുളള കൊവാക്‌സിനോടുളള ആശങ്കയാണ് വിമുഖതയ്ക്ക് കാരണം. രോഗബാധിതരുടെ എണ്ണവും മരണവും രാജ്യത്ത് ഏറ്റവും ഉയര്‍ന്നു നില്‍ക്കുമ്പോഴും വാക്‌സീനേഷന്‍ ത്വരിത ഗതിയിലാക്കാനുളള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

പൊലീസുകാര്‍, അര്‍ധ സൈനിക വിഭാഗങ്ങള്‍, പഞ്ചായത്ത് മുനിസിപ്പാലിറ്റി, റവന്യൂ ജീവനക്കാര്‍ തുടങ്ങിയ കോവിഡ് മുന്നണി പോരാളികള്‍ക്ക് ഇന്നലെയോടെ വാക്‌സീന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. തിരുവനന്തപുരം ജില്ലയില്‍ 12 ന് 512 പേര്‍ വാക്‌സീനെടുത്തു. 13 ന് 947 പേര്‍. 14, 15 തീയതികളില്‍ യഥാക്രമം 300 ഉം 336 ഉം പേര്‍മാത്രമാണ് വാക്‌സീനെടുത്തത്. ആകെ 14,000 പേര്‍ റജിസ്റ്റര്‍ ചെയ്ത ജില്ലയില്‍ 2095 പേര്‍ മാത്രമാണ് ലക്ഷ്യമിട്ട തീയതിക്കുളളില്‍ വാക്‌സീനെടുത്തത്. വെറും 14. 96 ശതമാനംപേര്‍. മറ്റു ജില്ലകളിലും സമാന സ്ഥിതി. രാജ്യത്ത്് വാക്‌സീന്‍ വിതരണത്തില്‍ പന്ത്രണ്ടാം സ്ഥാനം.

പരീക്ഷണം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് വിവാദത്തിലായ കൊവാക്‌സീന്‍ കുത്തിവയ്പ് തുടങ്ങിയതോടെയാണ് ആദ്യം മുതലേ അത്ര മെച്ചമല്ലാതിരുന്ന നിരക്ക് കുത്തനെ ഇടിഞ്ഞത്. പരീക്ഷണം പൂര്‍ത്തിയാകാത്ത വാക്‌സീന്‍ വിതരണം ചെയ്യുന്നതിനെതിരെ ഒരു വിഭാഗം ആരോഗ്യ പ്രവര്‍ത്തകരും കടുത്ത വിമര്‍ശനമുന്നയിക്കുന്നു. എന്നാല്‍ കൊവാക്‌സീന്‍ സുരക്ഷിതമെന്നാണ് കേന്ദ്ര സര്‍ക്കാരും വാക്‌സീന്‍ നിര്‍മാതാക്കളും പറയുന്നത്.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .