കരസേന വാഹനം അപകടത്തില്‍പ്പെട്ടു. കൊച്ചി തുറമുഖത്തു നിന്നും മദ്ധ്യപ്രദേശിലെ ജബല്‍പൂരിലേക്ക് ആയുധങ്ങളുമായി പോകുകയായിരുന്ന ആര്‍മി ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുണ്ടന്നുര്‍ പാലത്തില്‍ വച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു നിന്നു. ഇരുവാഹനങ്ങളും തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടമറിഞ്ഞ് പോലീസും നാവിക സേന ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്തെത്തി. ലോറി നാവിക സേന ആസ്ഥാനത്തേക്ക് മാറ്റി.
