കേരളത്തിലെ ജനങ്ങള്‍ക്ക് ഈ സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന് അവരില്‍ തന്നെയാണ് അവിശ്വാസമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ സര്‍ക്കാറിലര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കാനായിട്ടുണ്ട്. എല്ലാ മേഖലകളിലും നേട്ടമുണ്ടാക്കാന്‍ സര്‍ക്കാറിനായെന്നും അദ്ദേഹം പറഞ്ഞു.
