കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അപകടം നടന്നയുടനെ രക്ഷാപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയ എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. അതിശയകരമായ രീതിയിലാണ് രക്ഷാപ്രവര്‍ത്തനം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരും പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും, പരുക്ക് സാരമല്ലാത്തവര്‍ക്ക് 50,000 രൂപയുമാണ് കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ക്ക് പുറമേയാണിത്. അപകടകാരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം വിശദീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login