കെ എസ് ആര്‍ റ്റി സി ബസ് രണ്ടു വീടിന്റെ വൈദ്യുതി വയറും – ഷീറ്റും പൊട്ടിച്ചതായി പരാതി .പമ്പയില്‍ നിന്നും എരുമേലിയിലേക്ക് വരുകയായിരുന്ന കെ എസ് ആര്‍ റ്റി സി ബസ് രണ്ടു വീടിന്റെ വൈദ്യുതി വയറും – ഷീറ്റും പൊട്ടിച്ചതായി പരാതി . മുട്ടപ്പള്ളി സ്വദേശികളായ പുളിമൂട്ടില്‍ കുട്ടപ്പന്‍ , നങ്ങൂര്‍ മീരാന്‍ മരോട്ടി പതാലില്‍ എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത് . ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് സംഭവം . എരുമേലിയിലേക്ക് വരുന്നതിനിടെ വൈദ്യുതി പോസ്റ്റില്‍ നിന്നും വീട്ടിലേക്ക് വലിച്ചിരുന്ന സര്‍വ്വീസ് വയര്‍ ബസില്‍ തട്ടി പൊട്ടുകയായിരുന്നു . മീറ്റര്‍ ഉള്‍പ്പെടെ തകര്‍ന്ന് വീടിന്റെ ഷീറ്റും പൊട്ടിപ്പോകുകയും ചെയ്തതായും ഇവര്‍ പറഞ്ഞു . എന്നാല്‍ രാത്രി തന്നെ കെ. എസ് ആര്‍ റ്റി സി യിലും , വൈദ്യുതി വകുപ്പിലും വിവരമറിയിച്ചെങ്കിലും ആരും അന്വേഷിക്കാന്‍ വന്നില്ലെന്നും പരാതിക്കാര്‍ പറഞ്ഞു .