ഓണക്കാലത്ത് കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കും തിരിച്ച് കേരളത്തിലേക്കും കേരള ആര്‍.ടി.സി ആരംഭിച്ച സ്‌പെഷ്യല്‍ ബസ് സര്‍വ്വീസ് സെപ്റ്റംബര്‍ 14 വരെ നീട്ടി. നേരത്തെ സെപ്റ്റംബര്‍ എട്ടുവരെയായിരുന്നു സര്‍വ്വീസ് നീട്ടിയിരുന്നത്.കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബംഗളൂരുവിലേക്ക് സെപ്റ്റംബര്‍ 13 വരെയും ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സെപ്റ്റംബര്‍ 14 വരെയുമായിരിക്കും സ്‌പെഷ്യല്‍ ബസ് സര്‍വ്വീസുകളുണ്ടായിരിക്കുക.
ഓണം കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ ദീര്‍ഘിപ്പിക്കാന്‍ ശനിയാഴ്ച വൈകിട്ടോടെ തീരുമാനിച്ചത്.ഇതിന്റെ ഓണ്‍ലൈന്‍ റിസര്‍വേഷനും ആരംഭിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ തുടരണമെന്ന് കര്‍ണാടക ആര്‍.ടി.സിയും നേരത്തെ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.കേരളം സെപ്റ്റംബര്‍ 14വരെ സര്‍വ്വീസ് നീട്ടിയതോടെ സമാനമായ രീതിയില്‍ കര്‍ണാടക ആര്‍.ടി.സിയുടെ സ്‌പെഷ്യല്‍ സര്‍വ്വീസുകളും നീട്ടിയേക്കും.
