കെഎസ്ആര്‍ടിസി ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ചു കടക്കുന്നതിനിടെ,ഉടമയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഓടിച്ച അതേ ബസിന്റെ പിന്നിലിടിച്ച് വീണ മോഷ്ടാവിനെ കയ്യോടെ പിടികൂടി എറണാകുളം ഉദയംപേരൂരിലാണ് സംഭവം.കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ ജീവനക്കാരുടെ യൂണിഫോം ധരിച്ചെത്തിയ മോഷ്ടാവ് ഡ്രൈവറായ ബിജു അനീസിന്റെ ബൈക്കുമായി കടക്കുകയായിരുന്നു.ബൈക്ക് മോഷണം പോയ വിവരം ബിജു കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. തുടര്‍ന്ന് ബിജു കോട്ടയത്തു നിന്നും എറണാകുളം റൂട്ടില്‍ ബസുമായി സര്‍വീസിന് പോകുകയായിരുന്നു.ബസ് ഉദയംപേരൂരില്‍ എത്തിയപ്പോള്‍ തന്റെ ബസിനു പിന്നില്‍ ഒരു ബൈക്ക് വന്നിടിച്ചു. ശബ്ദം കേട്ട് ബസ് നിര്‍ത്തിയ പുറത്തിറങ്ങിയ ബിജു ആദ്യം ഒന്ന് ഞെട്ടി. ദാ കിടക്കുന്നു തന്റെ മോഷണം പോയ ബൈക്ക്.സന്തോഷത്തോടെ ബിജു ബഹളം വച്ചു. ഇതേ തുടര്‍ന്ന് ബസില്‍ നിന്നും ഇറങ്ങി വന്ന കണ്ടക്ടറും യാത്രക്കാരും ചേര്‍ന്ന് മോഷ്ടാവായ ജോജി എന്ന യുവാവിന് കയ്യോടെ പിടികൂടുകയും ചെയ്തു.ഉദയംപേരൂര്‍ പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി
കോട്ടയം വെസ്റ്റ് പൊലീസ് കൈമാറി .