Connect with us

Hi, what are you looking for?

Local News

ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

ഏറ്റുമാനൂര്‍ : ഭരണങ്ങാനത്ത് ഒഴുക്കില്‍ പെട്ട് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്‌സിന്റെ മകള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹെലന്‍ അലക്‌സിന്റെ മൃതദേഹമാണ് പേരൂര്‍ പായിക്കാട് വേണ്ടാട്ടുമാലി കടവില്‍ നിന്നും കണ്ടെത്തിയത്.

മീനച്ചിലാറ്റില്‍ 25 കിലോമീറ്റര്‍ നിന്നും ഏറ്റുമാനൂരിന് സമീപം പേരൂരില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത് . പുഴയിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ട് വരുബോഴാണ് ഹെലന്‍ പാലാ അയ്യമ്പാറ കുന്നനാംകുഴി കൈത്തോട്ടിലേക്ക് വീണത്. ഹെലനോടൊപ്പമുണ്ടായിരുന്ന നിവേദ്യ എന്ന കുട്ടിയെ രക്ഷപെടുത്തിയിരുന്നു.

അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം റോഡില്‍ കയറിയതോടെയാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്. ഹെലനെ കണ്ടെത്താനായി രാത്രി ഏറെ വൈകിയും തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഫലം ഉണ്ടായിരുന്നില്ല. ഹെലന്‍ വീണ കുന്നനാംകുഴിയില്‍ നിന്ന് ഏതാനും മീറ്ററുകള്‍ മാറി മീനച്ചിലാറിലാറാണ് എന്നതും തിരച്ചില്‍ ദുഷ്‌കരമാക്കിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ മീനച്ചിലാറിന്റെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു.

കുട്ടിയെ കണ്ടെത്താന്‍ നേവിയുടെ സഹായം അടക്കം തേടാനിരിക്കെയാണ് മൃതദേഹം 25 കിലോമീറ്റര്‍ മാറി ഏറ്റുമാനൂര്‍ പേരൂര്‍ പായിക്കാട് വേണാട്ടുമാലി കടവില്‍ കണ്ടെത്തിയത്.

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .