ഒരു കാലഘട്ടത്തിന്റെ അവസാനമാണ് ഈ വിയോഗം; വികസന കുതിപ്പില്‍ മായാത്ത മുദ്ര പതിപ്പിച്ച അതികായന്‍ ;രാഷ്ട്രപതിയും, പ്രധാനമന്ത്രിയും അനുശോചിച്ചു.

ഒരു കാലഘട്ടത്തിന്റെ അവസാനമാണ് പ്രണബ് മുഖര്‍ജിയുടെ വിയോഗത്തോടെ സംഭവിച്ചതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

വികസന കുതിപ്പില്‍ മായാത്ത മുദ്ര പതിപ്പിച്ച അതികായനാണ് പ്രണബ് മുഖര്‍ജിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്ററില്‍ കുറിച്ചു.പ്രണബിന്റെ അനുഗ്രഹം വാങ്ങുന്ന ചിത്രം പങ്കുവച്ചാണ് മോദി അനുശോചനം അറിയിച്ചത്.

നഷ്ടമായത് മികച്ച രാഷ്ട്രതന്ത്രജ്ഞനെയെന്നായിരുന്നു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പ്രതികരണം. നികത്താനാവാത്ത വിടവെന്ന് അമിത് ഷായും പാര്‍ലമെന്ററി, ഭരണതലങ്ങളില്‍ സമാനതകളില്ലാത്ത പ്രതിഭയായിരുന്നു പ്രണബ് മുഖര്‍ജിയെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയും അനുസ്മമരിച്ചു .

രാജ്യത്തിനൊപ്പം പ്രണബ് മുഖര്‍ജിക്ക് ആദരം അര്‍പ്പിക്കുന്നെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.ഇന്ന് വൈകിട്ടോടെയാണ് ഡല്‍ഹിയിലെ ആര്‍മി റിസര്‍ച് ആന്റ് റെഫറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രണബ് മുഖര്‍ജിയുടെ മരണം സ്ഥിരീകിരിച്ചത്.