കുറുപ്പന്തറ: .ഒമ്പത് വയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു.കുറുപ്പന്തറയിലെ വ്യാപാരിയായ മേമ്മുറി പെരുനിലത്തില്‍ പി.ടി വിനോദിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രം നഴ്‌സ് സന്ധ്യയുടെയും മകന്‍ ശ്രീഹരി (9) കുഴഞ്ഞു വീണു മരിച്ചത് .അസുഖത്തെതുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മാഞ്ഞൂര്‍പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി മരുന്ന് വാങ്ങി മടങ്ങിയതാണ്.എന്നാല്‍ വൈകിട്ട് ഭക്ഷണ കഴിച്ചപ്പോള്‍ ഉണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോവിഡ് പരിശോധനകള്‍ക്കുശേഷം വിട്ടുകൊടുക്കും.