Connect with us

Hi, what are you looking for?

india

ഒമ്പതാം ക്ലാസുക്കാരന്റെ കുത്തേറ്റ് രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്

ഒമ്പതാം ക്ലാസുക്കാരന്റെ കുത്തേറ്റ് രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്.തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. മോനിഷയെ ബന്ധുവായ ഇന്‍ബരാസുവാണ് കുത്തിയത്.മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മോനിഷ ഇന്‍ബരാസുവുമായി വഴക്കിട്ടിരുന്നു. ഇതേത്തുടര്‍ന്നുള്ള ദേഷ്യത്തിലാണ് കുട്ടി പെണ്‍കുട്ടിയെ കുത്തിയതെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് സംഭവം.മോനിഷയുടെ നിലവിളി കേട്ട് അമ്മൂമ്മ ഓടിയെത്തിയപ്പോഴാണ് ചോരയൊലിപ്പിച്ച് നിലത്ത് കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടത്. പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ മുത്തശ്ശിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ചെവിക്ക് വെട്ടേറ്റു. സംഭവത്തില്‍ കണ്ടിലി പൊലീസ് കേസെടുത്തിട്ടുണ്ട്.മോനിഷയെയും മുത്തശ്ശിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്‍ബരസുവിനെ പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .