ഏറ്റുമാനൂരില്‍ അഭിഭാഷകന്‍ ഓഫീസില്‍ മരിച്ച നിലയില്‍.

ഏറ്റുമാനൂര്‍ ബാറിലെ അഭിഭാഷകന്‍ ഓഫീസില്‍ മരിച്ച നിലയില്‍ .ഏറ്റുമാനൂര്‍ ശിവകൃപയില്‍ ഗോപാലപിള്ളയുടെയും പരേതയായ ചെല്ലമ്മയുടെയും മകന്‍ അഡ്വ.ബിജു ഗോപാല്‍ (43) ആണ് കോടാതിപ്പടിയിലെ ഓഫീസില്‍ മരിച്ചത്.ഇന്നലെ രാത്രി ഭക്ഷണം കഴിഞ്ഞ് കേസ് പഠിക്കുന്നതിനും മറ്റുമായി ഓഫീസിലേക്ക് പോയാതാണ്.രാത്രി പത്ത് മണിയോടെ വീട്ടില്‍നിന്നും വിളിച്ചിട്ട് ഫോണ്‍ എടുക്കാതെ വന്നതിനെതുടര്‍ന്ന് ചെന്ന് നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയില്‍ ബിജുവിനെ കണ്ടത്.ഉടന്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു മണികൂര്‍ മുമ്പേ മരണം നടന്നതായി സ്ഥിരീകരിച്ചു.ഹൃദയാഘതമായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം കോവീഡ് പരിശോധനയ്ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.ഭാര്യ അനിതാ ബിജു ഗോപാല്‍,മകന്‍ അഭിജിത് ഗോപാല്‍