എരുമേലി  ചെറുവള്ളി എസ്റ്റേറ്റില്‍  കോവിഡ് സ്ഥിരീകരിച്ചു.

എരുമേലി ഗ്രാമ പഞ്ചായത്തിലെ ചെറുവള്ളി എസ്റ്റേറ്റിലെ രണ്ട് തൊഴിലാളികള്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.ഇതേ തുടര്‍ന്ന് എസ്റ്റേറ്റില്‍ ഇന്നും നാളെയും മാനേജ്‌മെന്റ് അവധി പ്രഖ്യാപിച്ചു. കോവിഡ് സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്ക വ്യാപനത്തിലൂടെയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നും അധികൃതര്‍ പറഞ്ഞു.