കഴിഞ്ഞ ഒരു മാസത്തിനിടെ നാല് കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത എരുമേലി ഗ്രാമ പഞ്ചായത്തിലെ 12 വാര്‍ഡായ എയ്ഞ്ചല്‍വാലിയില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 78 പേര്‍ക്കും നെഗറ്റീവാണന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.എന്നാല്‍ പഞ്ചായത്തിന്റെ മറ്റ് വാര്‍ഡുകളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്.മൂന്നാം വാര്‍ഡായ കിഴക്കേക്കരയില്‍ ഒരു ഫാക്ടറിയിലെ അന്യ സംസ്ഥാന തൊഴിലാളികളായ പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.എന്നാല്‍ ഒരു കേസ് മാത്രം റിപ്പോര്‍ട്ട് ചെയ്ത അഞ്ചാം വാര്‍ഡില്‍ ആന്റിജന്‍ പരിശോധനകള്‍ നെഗറ്റീവാണ്.ചെറുവള്ളി തോട്ടത്തില്‍ രണ്ടും, കനകപ്പലത്ത് നാലും കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പഞ്ചായത്തിലൈ കിഴക്കേക്കര (വാര്‍ഡ് മൂന്ന് ), ചെറുവള്ളി എസ്റ്റേറ്റ് (വാര്‍ഡ് നാല് ),എയ്ഞ്ചല്‍വാലി (വാര്‍ഡ് 12) , കനകപ്പലം ( വാര്‍ഡ് 22) എന്നീ വാര്‍ഡുകള്‍ കണ്ടയ്‌മെന്റ് സോയായി മാറ്റിയിരുന്നു .