എന്റെ പിതാവ് പ്രണബ് മുഖര്‍ജി ജീവനോടെയുണ്ട് :  ശര്‍മിഷ്ഠ മുഖര്‍ജി

 

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് മക്കള്‍. എന്റെ പിതാവ് പ്രണബ് മുഖര്‍ജി ജീവനോടെയുണ്ട്.അദ്ദേഹം മരിച്ചെന്ന തരത്തിലുള്ള ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതിലൂടെ രാജ്യത്തെ മാധ്യമരംഗം വ്യാജവാര്‍ത്ത ഫാക്ടറിയായി മാറിയിരിക്കുന്നുവെന്നതിന്റെ പ്രതിഫലനമാണ്. പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതിന് എല്ലാവരും പ്രാര്‍ഥിക്കണമെന്നും മകന്‍ അഭിജിത്ത് മുഖര്‍ജി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
‘പ്രണബ് മുഖര്‍ജി ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. എന്റെ പിതാവ് മരിച്ചെന്നുള്ള വാര്‍ത്തകള്‍ വെറുതെയാണ്. ദയവ് ചെയ്ത് അതറിയാന്‍ വേണ്ടി എന്റെ ഫോണിലേക്ക് വിളിക്കരുത്. ആദ്ദേഹം ആശ്രുപത്രിയില്‍ ആയതിനാല്‍ അപ്പപ്പോഴുള്ള വിവരങ്ങളറിയാന്‍ ഫോണ്‍ ഫ്രീയായി വയ്‌ക്കേണ്ടതുണ്ട്.’ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയും ട്വിറ്ററില്‍ കുറിച്ചിരുന്നു.