ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് വനിതാ മന്ത്രി മരിച്ചു.

 

ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് വനിതാ മന്ത്രി മരിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായ കമല്‍ റാണി വരുണ്‍ ആണ് മരണപ്പെട്ടത്. 62 വയസ്സായിരുന്നു. ഞായറാഴ്ച രാവിലെ 9.30ന് ലക്നോയിലെ സഞ്ജയ് ഗാന്ധി പിജിഐ മെഡിക്കല്‍ സയന്‍സസിലാണ് അന്ത്യം. അണുബാധയാണ് മരണകാരണമെന്ന് അധികൃതര്‍ അറിയിച്ചു. ജൂലൈ 18നാണ് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കമല്‍ റാണി വരുണിനെ പിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാണ്‍പൂരിലെ ഘട്ടമ്ബൂരില്‍ നിന്നാണ് 2017ല്‍ നിയമസഭാംഗമായത്.
മന്ത്രിയുടെ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. കമല റാണി വരുണിന്റെ കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നതായും മന്ത്രിസഭയുടെ ഭാഗമായിരുന്നപ്പോള്‍ അവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെന്നും ആദിത്യനാഥ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു