അയോദ്ധ്യയില്‍ ശ്രീരാമജന്മ സ്ഥാനത്ത് ക്ഷേത്രം നിര്‍മ്മിക്കാനായി രാജ്യവ്യാപകമായി നടന്ന പരിപാടികളുടെ ഭാഗമായി എരുമേലിയില്‍ നടന്ന ശിലാപൂജയില്‍ പങ്കെടുത്തത് നാല് പേര്‍ .
1992 ല്‍ നടന്ന ആ പരിപാടിയില്‍ എസ്.രാജന്‍, വി സി അജി, പി എന്‍ പ്രശാന്ത്, സനില്‍കുമാര്‍ എന്നിവരായിരുന്നു അന്ന് രണ്ടു ദിവസമായി നടന്ന ശിലാ പൂജയില്‍ പങ്കെടുത്തത്. പ്രത്യേകം തയ്യാറാക്കിയ പൂക്കളും, മാലകളും കൊണ്ട് അലങ്കരിച്ച ജീവതപീഠത്തില്‍ ശിലയായി ഒരു ഇഷ്ടികയായ തോളില്‍ ചുമന്നായിരുന്നുജയ് ശ്രീ രാം എന്ന് വിളിച്ച് – പാട്ട് പാടി എരുമേലിയിലെ വീടുകളില്‍ എത്തിയിരുന്നത്.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന ശിലാ പൂജക്ക് കനകപ്പാലം സ്വദേശി പി.എന്‍ കണ്ണപ്പന്‍, മണ്‍മറഞ്ഞുപോയ തെക്കേപെരുംഞ്ചേരില്‍ റ്റി കെ കൃഷ്ണന്‍കുട്ടി മാമന്‍. കഴിഞ്ഞവര്‍ഷം നമ്മെ വിട്ടു പിരിഞ്ഞ കൂരോപ്പടയില്‍ നിന്നുള്ള നാരായണ്‍ ജി, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ താലൂക്ക് പ്രചാരക് സി വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കിയത്. രണ്ടു ദിവസം നീണ്ട പരിപാടിയില്‍ അന്ന് തോട്ടത്തിലെ സതിചേച്ചിയുടെ വീട്ടിലാണ് തങ്ങിയത് . നിരവധിയായ നേതാക്കളും , ഹിന്ദു കുടുംബങ്ങളും പൂജയില്‍ പങ്കെടുത്തു . ഇന്ന് ആ അയോദ്ധ്യയില്‍ നടക്കുന്ന ക്ഷേത്ര നിര്‍മ്മാണ ദിനത്തില്‍ ക്ഷേത്ര നിര്‍മ്മാണ ശിലാപൂജയില്‍ പങ്കെടുത്തതിന്റെ അഭിമാനത്തിന്റെ ഇവര്‍ .