Connect with us

Hi, what are you looking for?

Health

ഇന്ത്യയുടെ കോവാക്സീന്‍ സുരക്ഷിതമാണെന്നും പാര്‍ശ്വഫലങ്ങളൊന്നു ഇല്ലെന്നും റിപ്പോര്‍ട്ട്

ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ കോവിഡ്19 വാക്സീനായ കോവാക്സീന്‍ പ്രാഥമിക ഒന്നാം ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി പിന്നിട്ടതായി റിപ്പോര്‍ട്ടുകള്‍.ഇന്ത്യയുടെ കോവാക്സീന്‍ സുരക്ഷിതമാണെന്നും പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വാക്സീന്‍ വികസനത്തിന് നേതൃത്വം നല്കുന്ന ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും പറയുന്നു.

രാജ്യത്തെ 12 ഇടങ്ങളിലായി 375 വോളന്റിയര്‍ക്ക് രണ്ട് ഡോസ് വീതം കോവാക്സീന്‍ ഇതിനകം നല്കി കഴിഞ്ഞു. ഡല്‍ഹി എയിംസില്‍ 16 വോളന്റിയര്‍മാര്‍ക്ക് രണ്ടാമത്തെ ഡോസ് നല്കാന്‍ തയാറെടുക്കുകയാണ്. പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വേര്‍തിരിച്ചെടുത്ത സാര്‍സ് കോവ്-2 വൈറസ് വകഭേദത്തില്‍ നിന്നാണ് കോവാക്സീന്‍ വികസിപ്പിച്ചത്.പരീക്ഷണഘട്ടങ്ങള്‍ വിജയകരമായി പിന്നിടുകയാണെങ്കില്‍ അടുത്ത വര്‍ഷം ആദ്യ പാതിയോടു കൂടി വാക്സീന്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ഒന്നടങ്കം ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കോവാക്സിനായി കാത്തിരിക്കുന്നത്

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .