ഇടുക്കി മറയൂരില്‍ സ്ത്രീയെ വെടിവച്ചു കൊന്നു.

 

ഇടുക്കി മറയൂര്‍ പാണപ്പെട്ടി കുടിയില്‍ സ്ത്രീയെ വെടിവച്ചു കൊന്നു. ചന്ദ്രിക (34)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്ബത് മണിയോടെയാണ് സംഭവം. അതേസമയം, ചന്ദ്രികയുടെ സഹോദരീപുത്രന്‍ അടക്കം മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാളിയപ്പന്‍, മണികണ്ഠന്‍, മാധവന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാളിയപ്പനാണ് ചന്ദ്രികയുടെ സഹോദരി പുത്രന്‍. ചന്ദനത്തടി മുറിച്ചു കടത്തിയത് സംബന്ധിച്ച് ചന്ദ്രിക വനംവകുപ്പിന് വിവരം നല്‍കിയെന്ന സംശയത്തിലാണ് പ്രതികള്‍ ഇവരെ വെടിവച്ചതെന്ന് പോലിസ് പറഞ്ഞു.