വീടിനുള്ളില്‍ അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കോടംതുരുത്തിലാണ് സംഭവം. പെരിങ്ങോട്ട് നികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത (30) മകന്‍ വൈഷ്ണവ് (10) എന്നിവരാണ് മരിച്ചത്. രജിത നാലുമാസം ഗര്‍ഭിണിയാണ്. ഇരുവരുടെയും മൃതദേഹം മുറിയില്‍ കെട്ടിതൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. രജിതയുടെ മൃതദേഹം ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലും വൈഷ്ണവിന്റെ മൃതദേഹം കട്ടിലിന്റെ കാലില്‍ കെട്ടി തൂങ്ങിയ നിലയിലുമാണ് കണ്ടത്.