ആരോഗ്യനില ഗുരുതരം പ്രണബ് മുഖര്‍ജിയെ വെന്റിലേറ്ററിലേക്ക് മാറ്റി.

തലച്ചോറിലെ അടിയന്തര ശസ്ത്രക്രിയക്കു ശേഷം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (84) ഗുരുതരാവസ്ഥയില്‍. കോവിഡ് രോഗ ബാധിതനായ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.
അടിയന്തര ശസ്ത്രക്രിയക്കു ശേഷം അദ്ദേഹത്തിന്റെ നില ഗുരുതരമായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.