അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്;ആരോഗ്യ പ്രവര്‍ത്തകരെ അവഹേളിക്കരുത് ഐഎംഎ

കോവിഡ് പ്രതിരോധ മരുന്നുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ നടത്തിയ പരാമര്‍ശത്തിനെതിരെ ഐഎംഎ രംഗത്ത്. അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് കോവിഡ് പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ അവഹേളിക്കരുതെന്ന് ഐഎംഎ അറിയിച്ചു.ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്നാണ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് രോഗം പെട്ടെന്ന് ഭേദമായിട്ടുണ്ട്. മൂന്നോ നാലോ ദിവസം കൊണ്ടാണ് ഇവര്‍ക്ക് നെഗറ്റീവായത്. ഹോമിയോ വകുപ്പിലെ ഒരു ഡിഎംഒ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.