അറ്റാഷയെ പറ്റിച്ച് അഞ്ചു മുതല്‍ ഏഴു കിലോ വരെ സ്വര്‍ണ്ണം കടത്തി ലോക് ഡൗണിനു മുന്‍പ് 20 തവണ

 

അറ്റാഷയെ പറ്റിച്ചും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും സ്വര്‍ണം കടത്തി. കമ്മീഷന്റെ ചോദ്യം ചെയ്യലിലാണ് ഇരുവരും മൊഴി നല്കിയത്. കൂടുതല്‍ കമ്മീഷന്‍ നല്കണം എന്നു കരുതിയാണ് കടത്തിയ സ്വര്‍ണത്തിന്റെ അളവ് കുറച്ചു പറഞ്ഞ് അറ്റാഷയെ കബളിപ്പിച്ചത്. ലോക് ഡൗണിനു മുന്‍പ് വരെ 20 തവണ സ്വര്‍ണം കടത്തിയ പ്രതികള്‍ ഓരോ തവണയും അഞ്ചു മുതല്‍ ഏഴു കിലോ വരെയാണ് കേരളത്തിലെത്തിച്ചത്.
എന്നാല്‍ അറ്റാഷയോട് മൂന്നു കിലോ സ്വര്‍ണം മാത്രമാണ് കടത്തിയതെന്ന് കുറച്ച് പറഞ്ഞായിരുന്നു കബളിപ്പിക്കല്‍. അറ്റാഷയ്ക്ക് കൂടുതല്‍ തുക കമ്മീഷന്‍ നല്‍കിയെന്ന് പറഞ്ഞ് പ്രതികള്‍ കെ.ടി.റമീസിനെയും കബളിപ്പിച്ചതായി മൊഴികൊടുത്തു. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ച പ്രതികളെ റിമാന്‍ഡ് ചെയ്തു.