അതിവേഗ റെയില്‍പ്പാതയുടെ അലൈന്‍മെന്റ് മാറ്റണം:രാജേഷ് നട്ടാശ്ശേരി

പതിനായിരക്കണക്കിന് വീടുകളും നൂറോളം ആരാധനാലയങ്ങളും നഷ്ടമാക്കുന്ന നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ റെയില്‍ പാതയുടെ പ്ലാന്‍ പുന:പരിശോധിക്കണമെന്ന് മധ്യകേരള പൈതൃക സംരക്ഷണ സമിതി കണ്‍വീനര്‍ രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു.

ഏക്കര്‍ കണക്കിന് വയലുകളും തണ്ണീര്‍തടങ്ങളും നികത്തി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന അതിവേഗ റെയില്‍പാതയുടെ അലൈയ്‌മെന്റ് മാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. അതിവേഗ റെയില്‍പാത നിലവിലുള്ള റെയില്‍ പാതക്കു സമാന്തരമായി നിര്‍മ്മിക്കണമെന്നും ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന രീതിയില്‍ ഇപ്പോള്‍ നിശ്ചയച്ചിരിക്കുന്ന അലൈന്‍മെന്റ് സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.കോട്ടയം ജില്ലയില്‍ മുളക്കുളം, ഞീഴൂര്‍, ഏറ്റുമാനൂര്‍, പനച്ചിക്കാട്, തെങ്ങണ, മാടപ്പള്ളി, പത്തനംതിട്ട ജില്ലയിലെ കുന്നന്താനം, തിരുവല്ല, കല്ലൂപ്പാറ, ഇരവിപേരൂര്‍, ആറന്മുള, തുടങ്ങി നിര്‍ദ്ദിഷ്ട പാത കടന്നു പോകുന്ന ഭാഗങ്ങള്‍ ഒറ്റ മഴയില്‍ വെള്ളപ്പൊക്ക ബാധിതമാകുന്ന മേഖലകളാണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സിലുമായി യോജിച്ച് പ്രക്ഷോഭ പരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്നും. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര പരിസ്ഥിതി, റെയില്‍വേ മന്ത്രിമാര്‍ക്ക് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.