അഞ്ച്‌തെങ്ങില്‍ വളളം മറിഞ്ഞ് മൂന്ന് മത്സ്യ തൊഴിലാളികള്‍ മരിച്ചു.

 

അഞ്ച്‌തെങ്ങില്‍ വളളം മറിഞ്ഞ് മൂന്ന് മത്സ്യ തൊഴിലാളികള്‍ മരിച്ചു. ശക്തമായ തിരയില്‍ പെട്ട് വളളം മറിഞ്ഞാണ് അഞ്ച്‌തെങ്ങ് സ്വദേശികളായ അഗസ്റ്റിന്‍(34), അലക്സ്(45), തങ്കച്ചന്‍(52)എന്നിവര്‍ മരിച്ചത്. ആകെ അഞ്ചുപേര്‍ വളളത്തില്‍ ഉണ്ടായിരുന്നു.ജില്ലയില്‍ ഇന്ന് മഴ വ്യാപകമാണ്. ശക്തമായ കാറ്രിനും തിരമാലയ്ക്കും സാദ്ധ്യതയുളളതിനാല്‍ ആരും കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.