തിരുവനന്തപുരം: വായ്പ ബാധ്യതയുള്ള ഭൂമി വില്ക്കാന് നീക്കം; ഡിജിപിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമി കോടതി ജപ്തി ചെയ്തു. ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്.
നെട്ടയത്തുള്ള 10 സെന്റ് ഭൂമിയാണ് തിരു. അഡീഷണല്‍ കോടതി ജപ്തി ചെയ്തത്. വായ്പ ബാധ്യതയുള്ള ഭൂമി വില്‍ക്കാനായി വില കരാര്‍ ഉണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്വദേശി ഉമര്‍ ഷെരീഫ് നല്കിയ പരാതിയിലാണ് ഉത്തരവ്.
അഡ്വാന്‍സ് വാങ്ങിയ 30 ലക്ഷം രൂപയും തിരിച്ചു നല്‍കിയില്ലെന്ന് ഹര്ജിക്കാരന് പരാതിയില്‍ പറയുന്നു. ഡിജിപിയും ഭാര്യയും ചേര്‍ന്നാണ് പണം വാങ്ങിയതെന്നും ഹര്ജിക്കാരന് പറയുന്നു.
ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടില്‍ നിന്ന് ഒരു പിന്‍വാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് പ്രതികരിച്ചു. കൃത്യമായ കാരാറോടെയാണ് ഭൂമി വില്‍പ്പനയില്‍ ഏര്‍പ്പെട്ടത്. അഡ്വാന്‍സ് പണം തന്ന ശേഷം കരാറുകാരന് ഭൂമിയില്‍ മതില് കെട്ടി. മൂന്നു മാസം കഴിഞ്ഞട്ടും പണം നല്‍കാതെ അഡ്വാന്‍സ് തിരികെ ചോദിച്ചു. ഭൂമി വിറ്റിട്ട് പണം നല്‍കാമെന്ന് അറിയിച്ചുവെന്നും ഡിജിപി പറയുന്നു. ഭൂമിക്ക് വായ്പ ഉണ്ടായിരുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നു. മുഴുവന്‍ പണവും നല്കിയ ശേഷം പ്രമാണം എടുത്തു നല്‍കാമെന്ന് ധാരണയായിരുന്നു. തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ഡിജിപി പ്രതികരിച്ചു.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)