കോട്ടയം: റേഷന്‍ വിതരണ വ്യാപാരികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി റേഷന്‍ വ്യാപാരികള്‍ രണ്ട് ദിവസത്തെ രാപകല്‍ സമരത്തിലേക്ക് . നാല് നിബന്ധനകളാണ് പ്രധാനമായും മുന്നോട്ട് വയ്ക്കുന്നതെന്നും നേതാക്കള്‍ കോട്ടയം പ്ലസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനം പറഞ്ഞു. 8 ന് രാവിലെ 9 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ആരംഭിക്കുന്ന രാപകല്‍ സമരം 9 ന് വൈകിട്ട് 7 ന് സമാപിക്കും.
കഴിഞ്ഞ ആറ് വര്‍ഷമായി ആവശ്യപ്പെടുന്ന റേഷന്‍ വേതന പരിഷ്ക്കരണം അടിയന്തിരമായി നടപ്പാക്കുകയാണ് പ്രധാന ആവശ്യം. 2018 ജൂലൈ 31 ന് അന്നത്തെ പിണറായി സര്‍ക്കാര്‍ പുതിയ പദ്ധതിയായി കമ്മീഷനില്‍ നിന്ന് വേതനത്തിലേക്ക് മാറുന്നതിനെ എതിര്‍ത്തുവെങ്കിലും – തത്ക്കാലം സഹകരിക്കുകയും പിന്നീട് മാറ്റം വരുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഒപ്പിട്ട് നല്‍കിയത്.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തെ രാപകല്‍ സമരമെന്നും നേതാക്കള്‍ പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനം ജനറല്‍ കണ്‍വീനര്‍ അഡ്വ. ജോണി നെല്ലൂര്‍, അഡ്വ. ജി.കൃഷ്ണപ്രസാദ്, കാടാംമ്പുഴ മൂസ, റ്റി മുഹമ്മദലി, കെ ബി ബിജു, ജി ശശിധരന് , സി മോഹനന് പിള്ള എന്നിവര്‍ പങ്കെടുത്തു.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)