ദില്ലി : രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റിലെ പ്രസംഗത്തിലെ ‘ഹിന്ദു’ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സഭയില്‍ ബഹളം. മോദി – രാഹുല്‍ പോര്. ‘ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ വെറുപ്പ് പറയുന്നു, നിങ്ങള്‍ ഹിന്ദുവല്ല. ഹിന്ദുവിന്റെ പേരില്‍ അക്രമണം നടക്കുന്നുവെന്നുമുളള രാഹുല്‍ ഗാന്ധിയുടെ സഭയിലെ പരാര്‍മര്‍ശത്തിന്മേലാണ് ഭരണപക്ഷം ബഹളം വെച്ചത്.
ഇതോടെ രാഹുവിന്റെ പ്രസംഗത്തില്‍ ഇടപെട്ട നരേന്ദ്രമോദി ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് തിരിച്ചടിച്ചു. ഞാന്‍ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമര്‍ശിച്ചതെന്നും ഹിന്ദുവെന്നാല്‍ ബിജെപിയല്ലെന്നും രാഹുലും മറുപടി നല്കി. ഇതോടെ രാഹുല്‍ സഭാ നിയമം ലംഘിക്കുന്നുവെന്ന് ഇടപെട്ട് അമിത് ഷാ പറഞ്ഞു. രാഹുല്‍ നിയമപ്രകാരം സംസാരിക്കണമെന്ന് സ്പീക്കര്‍ ഓം ബിര്‍ളയും പറഞ്ഞു.
ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് അമിത് ഷാ .
ലോക് സഭയിൽ ഹിന്ദു വിരുദ്ധ പരാമർശവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഹിന്ദുവെന്ന് പറയുന്നവർ രാജ്യത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത് . വിവാദ പരാമർശത്തിൽ പ്രധാനമന്ത്രി മോദിയും – അമിത് ഷാ യും രംഗത്തെത്തി. ലോക് സഭയിൽ ഇപ്പോഴും പ്രസംഗം നടത്തുകയാണ് .