കോരുത്തോട് : കോരുത്തോട് ഹോളി ട്രിനിറ്റി മലങ്കര കത്തോലിക്കാ പള്ളിയില്‍ മോഷണം. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. പള്ളിയുടെ കതക് കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ പള്ളിയിലെ നിലവിളക്കിന്റെ ഒരു ഭാഗം അപഹരിച്ചു.
ഞായറാഴ്ച പള്ളിയില്‍ എത്തിയവരാണ് മോഷണശ്രമം അറിയുന്നത്. ഉടന്‍ തന്നെ മുണ്ടക്കയം പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മുണ്ടക്കയം മേഖല കേന്ദ്രീകരിച്ച് മോഷ്ടാക്കളുടെ ശല്യം വര്‍ദ്ധിച്ചുവരുകയാണെന്നും പോലീസ് രാത്രികാല പെട്രോളിംഗും – നിരീക്ഷണവും ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.