Monday, May 6, 2024
keralaNewsSports

ലോക ഫുട്‌ബോളിന് എരുമേലിയിലും ഉണ്ട് ഒരു ആരാധകന്‍; അതും കടുത്ത ആരാധകന്‍

എരുമേലി: ഫുട്‌ബോളിന് ലോകത്താകമാനം ആരാധകന്‍ ഉണ്ടെങ്കിലും കേരളത്തിലും ആരാധകര്‍ ഒട്ടും കുറവല്ല, എന്നാല്‍ ഗ്രാമീണ മേഖലയായ ഗ്രാമപഞ്ചായത്തില്‍ കനകപ്പലത്തുള്ള ഈ ആരാധകനാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. എരുമേലി കനകപ്പലം സ്വദേശി പെരുമ്പട്ടിമണ്ണില്‍ റിങ്കുവും സഹോദരന്‍ അഭിജിത്തുമാണ് തങ്ങളുടെ ഫുട്‌ബോളിനോടുള്ള കടുത്ത ആരാധന മൂലം പ്രിയപ്പെട്ട ടീമിന്റെ ജേഴ്‌സിയുടെ കളര്‍ വീടിന് നല്‍കി ഫുട്‌ബോള്‍ മത്സരങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരുന്നത്.  കളിയില്‍ മാന്ത്രിക വലയം തീര്‍ത്ത് ഗോളുകള്‍ നേടുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോയുള്ള ആരാധനയും അങ്ങനെ ആരംഭിച്ചതാണെന്നും ഇത്തവണ കപ്പ് നേടുക പോര്‍ച്ചുഗല്‍ ആണെന്നും റിങ്കു പറഞ്ഞു, പോര്‍ച്ചുഗലിനോടും – ക്രിസ്ത്യാനോ റൊണാള്‍ഡോയുമുള്ള കടുത്ത ആരാധനയാണ് റിങ്കുവിനും -സഹോദരനും വീടിന്റെ മുന്‍വശം പെയിന്റ് ചെയ്യാന്‍ പ്രേരിപ്പിച്ചത്.ഒരുവശം പച്ചക്കളറും ബാക്കി ഭാഗം ചുവപ്പും നല്‍കി. പിന്നെ ലോഗോയും റൊണാള്‍ഡോയുടെ ഫാന്‍സി നമ്പര്‍ ആയ 7 എന്ന നമ്പറും കാണാം.ചെറുപ്പം മുതലേ കായിക മത്സരങ്ങളില്‍ സജീവമായി പങ്കെടുത്തിട്ടുള്ള റിങ്കു കോളേജില്‍ പഠിക്കുമ്പോള്‍ 1500 മീറ്റര്‍ ഓട്ടത്തിലും , ലോംഗ് ജംപിലും നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.സ്വയംതൊഴില്‍ സംരംഭം കൂടിയായ റിങ്കു തന്റെ ജോലിത്തിരക്കിനിടയിലും ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ സമയം കണ്ടെത്തുവെന്നതും ഫുട്‌ബോളിനോടുള്ള ആരാധനയാണ് തെളിയിക്കുന്നത്.ലോക ഫുട്‌ബോളിന് കേരളത്തില്‍ പല സ്ഥലങ്ങളിലും ആരാധകര്‍ ഉണ്ടെങ്കിലും ഒരു ആരാധകന്‍ തന്റെ വീടിന് ഇഷ്ടപ്പെട്ട ടീമിന്റെ ജേഴ്‌സിയുടെ നിറം പെയിന്റ് ചെയ്യുന്നത് ഇതാദ്യമായിരിക്കാം.കളിക്കാന്‍ വലിയ മൈതാനങ്ങള്‍ ഇല്ലെങ്കിലും ഫുട്‌ബോളിനോടുള്ള ആരാധന ഇവിടെയും കുറവില്ല.ടീം കരിങ്കോഴി എന്ന പേരില്‍ കോമഡി വെബ് സീരിയസും റിങ്കു ചെയ്തിട്ടുണ്ട്. അഞ്ജലിയാണ് റിങ്കുവിന്റെ ഭാര്യ. ഏക മകള്‍ അര്‍ഹ .