Saturday, May 18, 2024
indiaNewspolitics

പുതിയ പാര്‍ട്ടി രൂപീകരണ ചര്‍ച്ചകള്‍ക്കായി ഗുലാം നബി ആസാദ് ജമ്മു കശ്മീരിലെത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സില്‍ നിന്നും രാജി വെച്ച ഗുലാം നബി ആസാദ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചു. ജമ്മു കാശ്മീരിലെ നിരവധി പ്രാദേശിക നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ്സില്‍ നിന്നും രാജി വെച്ച ആസാദ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപനം നടത്തുകയും അതിനായി നിരവധി നേതാക്കളെ സന്ദര്‍ശിക്കുകയും ചെയ്തു. ആസാദിന്റെ രാജി കോണ്‍ഗ്രസ്സ് ക്യാമ്പില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.                                                                           ജമ്മു കശ്മീരില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത ഉണ്ടെന്നും തന്റെ പാര്‍ട്ടി അവിടെ മത്സരിക്കുകയും ഭരണത്തിലേറുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നിരവധി എം എല്‍ എ മാരും , പ്രാദേശിക നേതാക്കളുമായും ചര്‍ച്ച നടത്തിയ ആസാദ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് അറിയിച്ചു.                                                                                      ഗുലാം നബി അസദിന്റെ കീഴില്‍ സംസ്ഥാനത്ത് പുതിയ പാര്‍ട്ടി രൂപീകരിച്ച് ഭരണം പിടിക്കാന്‍ കഴിയുമെന്നും അദ്ദേഹത്തെ പോലൊരു മുതിര്‍ന്ന നേതാവിനെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മുന്‍ കോണ്‍ഗ്രസ്സ് നേതാവ് സല്‍മാന്‍ നിസാമി പറഞ്ഞു. കോണ്‍ഗ്രസ്സില്‍ നിന്നും രാജി വെച്ച ആസാദ് വളരെ പെട്ടന്ന് തന്നെ കാശ്മീരില്‍ എത്തുകയും പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കുകയുമായിരുന്നു.                                                                                                                ആസാദിന്റെ നേതൃത്വത്തില്‍ ദേശീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അതിന് വേണ്ട പ്രാരംഭ ഘട്ട നടപടികള്‍ ആരംഭിച്ചതായും സല്‍മാന്‍ നിസാമി അറിയിച്ചു. ഗുലാം നബി ആസാദ് കോണ്‍ഗ്രസ്സിലെ പ്രാഥമിക അംഗത്വമടക്കം എല്ലാ ചുമതലകളും രാജി വെച്ചാണ് പുറത്തു പോയത്.