Tuesday, May 14, 2024
Local NewsNews

മുക്കൂട്ടുതറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടിയേറി

എരുമേലി : മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ആറ് ദിവസം നീണ്ടു നില്‍ക്കുന്ന തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠാനന്തരമുള്ള 19 – ാം മത് തിരുവുത്സവത്തിനാണ് ഇന്ന് കൊടിയേറിയത് . ക്ഷേത്രം മേല്‍ശാന്തി പ്രശാന്ത് കെ. നമ്പൂതിരിയുടെ സഹകാര്‍മ്മികത്വത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കുരുപ്പക്കാട്ടുമന നാരായണന്‍ നമ്പൂതിരി കൊടിയേറ്റിയത്. ഒമ്പതാം തിയതി വെള്ളിയാഴ്ച ആറാട്ടോടുകൂടി തിരുവുത്സവം സമാപിക്കും . ഇന്നത്തെ കൊടിയേറ്റിന് ശേഷം വൈകിട്ട് ഏഴിന് മതപ്രഭാഷണം.
9ന് പുല്ലാങ്കുഴല്‍ കച്ചേരി .                    2 -ാം നാള്‍ … 5 / 02 / തിങ്കള്‍തിരുവുത്സവ പൂജകള്‍ക്ക് ശേഷംരാവിലെ 10.30 ന് ഉത്സ ബലി, 12.30 ന് ഉത്സവ ബലി ദര്‍ശനം,1 മണിക്ക് പ്രസാദമൂട്ട്,
വൈകിട്ട് 9 മണിക്ക് വിളക്കിനെഴുന്നള്ളിപ്പ്, 7.30 ന്
നൃത്താജ്ഞലി , 9.30 ന് ഗാനമേള.

മൂന്നാം നാള്‍ : 6 / 02 / ചൊവ്വ
തിരുവുത്സവ പൂജകള്‍ക്ക് ശേഷം ,
രാവിലെ 10 മണിക്ക് ഉത്സവബലി – 12.30 ഉത്സവബലി ദര്‍ശനം.
ഒന്നിന് പ്രസാദമൂട്ട്,
വൈകിട്ട് 9.30 ന് വിളക്കിനെഴുന്നള്ളിപ്പ് .
7 മണിക്ക് സംഗീത സദസ്.
9 ന് നാടകം .

നാലാം നാള്‍ : 7/02/ ബുധന്‍
തിരുവുത്സവ പൂജകള്‍ക്ക് പുറമേ
രാവിലെ 9 ന് ഉച്ചശ്രീബലി , അന്‍പൊലി, നിറപറ , മേളം,
വൈകിട്ട് 9.30 ന് വിളക്കിനെഴുന്നള്ളിപ്പ്, 7മണിക്ക് നാട്യാര്‍ച്ചന,

അഞ്ചാം നാള്‍ : 8/02/ വ്യാഴം
തിരുവുത്സവ പൂജകള്‍ക്ക് ശേഷം
രാവിലെ 10 ന് നെയ് വിളക്ക് ,
വൈകിട്ട് 7 ന് ഗാന കൈരളി,
8.30 ന് സാന്ദ്രാനന്ദലയം ഭജന . 9.30 ന് വിളക്കിനെഴുന്നള്ളിപ്പ്,

ആറാം നാള്‍ : 9/12/ വെള്ളി
തിരുവുത്സവ പൂജകള്‍ക്ക് ശേഷം
ഉച്ചക്ക് 12.30 ന് ആറാട്ട് സദ്യ,
2.30 ന് ആറാട്ട് ബലി,
3.30 ന് ആറാട്ട് പുറപ്പാട്
6 ന് തിരു ആറാട്ട് ( ഇടകടത്തി കടവില്‍ )
7 ന് താലപ്പൊലി ഘോഷയാത്ര
7.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്,
തുടര്‍ന്ന് ആറാട്ട് എതിരേല്പ് മുക്കൂട്ടുതറയില്‍ .
10 ന് ആറാട്ട് എഴുന്നള്ളിപ്പ് മുക്കൂട്ടുതറയില്‍ നിന്ന് ക്ഷേത്രത്തിലേക്ക്.
10.30 ന് കൊടിയിറക്ക്,
11ന് ബാലെ