Monday, April 29, 2024
keralaLocal NewsNews

ശബരിമല കാനനപാത സമയക്രമത്തിൽ വ്യക്ത വരുത്തണം: അയ്യപ്പ സേവാ സംഘം .

എരുമേലി – ശബരിമല മണ്ഡല -മകരവിളക്ക് മഹോത്സവം ആരംഭിച്ചതൊടെ കോട്ടയം ജില്ലയിലെ എരുമേലിയിൽ നിന്നുള്ള പരമ്പരാഗത കാനനപാതയിലൂടെയുള്ള യാത്രയ്ക് സമയക്രമത്തിൽ വ്യക്തത വരുത്തണമെന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം സർക്കാരിനോടും ദേവസ്വം ബോർഡിനോടും ആവശ്യപ്പെട്ടു. ഇടുക്കി – കോട്ടയം എന്നീ ജില്ലകളിലെ കളക്ടറമാർ വ്യത്യസ്ഥ സമയം ക്രമീകരിച്ചതിലെ അപാകതകൾ മൂലം തീർത്ഥാടകർ ജില്ലാ അതിർത്തികളിൽ ബുദ്ധിമുട്ടനുഭവപ്പെടുകയാണ്. ഉച്ച മുതൽ വൈകുന്നേരം 4 മണി നാലുമണി വരെ അഴുതയിൽഎത്തുന്ന നൂറ് കണക്കിന് ഭക്തന്മാരാണ് തടയപ്പെടുന്നത്. അയ്യപ്പന്മാരുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് സുഗമമായ തീർത്ഥാടനം അടിയന്തരമായി ഉറപ്പു വരുത്തണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ സെക്രട്ടറി പി പി ശശിധരൻ നായർ , ദേശീയ സമിതിയംഗം അഴുത രവി , സംസ്ഥാന കൗൺസിലംഗം സുരേന്ദ്രൻ കൊടിത്തോട്ടം, എരുമേലി ശാഖാ പ്രസിഡന്റ് അനിയൻ എരുമേലി എന്നീവർ സംയുക്ത പ്രസ്താവനയിലൂടെ സർക്കാരിനോടു ആവശ്യപ്പെട്ടു.