Friday, May 17, 2024
indiakeralaNewsObituary

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ച് മലയാളി മാധ്യമ പ്രവര്‍ത്തക മരിച്ചു

തൃശൂര്‍ : ഹൈദരാബാദില്‍ വാഹനാപകടത്തില്‍ മലയാളി മാധ്യമ പ്രവര്‍ത്തക മരിച്ചു.ഇരിങ്ങാലക്കുട പിടിയൂര്‍ സ്വദേശിയായ പടിയൂര്‍ സ്വദേശി വിരുത്തിപറമ്പില്‍ നിവേദിത(26) ആണ് മരിച്ചത് . ഹൈദരാബാദില്‍ ഇടിവി ഭാരത് ചാനലില്‍ മാധ്യമപ്രവര്‍ത്തക ആയിരുന്നു. രാവിലെ ജോലിക്ക് പോകുമ്പോള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന കാര്‍ ഇടിച്ചായിരുന്നു അപകടം. നിവേദിതയെ അപകടം നടന്ന ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നേരത്തെ റിപ്പോര്‍ട്ടര്‍ ടിവി തൃശൂര്‍ ബ്യൂറോയില്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു. സംസ്‌കാരം നാളെ രാവിലെ ഒന്‍പത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. വിരുത്തിപറമ്പില്‍ സൂരജ് പിതാവാണ്. ബിന്ദുവാണ് അമ്മ. ശിവപ്രസാദ് സഹോദരനാണ്.