കാഞ്ഞിരപ്പള്ളി : കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പാറത്തോട് ഗ്രാമപഞ്ചായത്തിലെ പാലമ്പ്ര,വാക്കപ്പാറ, ഇടക്കുന്നം പ്രദേശങ്ങളില്‍ ജനങ്ങളില്‍ ഭീതി പടര്‍ത്തി വിഹരിച്ചിരുന്ന കാട്ടുപോത്തിനെ വനം വകുപ്പ് മയക്കുവെടി വെച്ചു പിടികൂടി. ആദ്യഘട്ടത്തില്‍ കാട്ടുപോത്തിനെ വന്ന വഴിത്താരയിലൂടെ കാട്ടിലേക്ക് തിരിച്ചു ഓടിക്കാന്‍ ആയിരുന്നു വനം വകുപ്പിന്റെ ശ്രമം. എന്നാല്‍ ഇത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇടയാക്കും എന്നുള്ളതിനാല്‍ കാട്ടുപോത്തിനെ പിടികൂടി ശാശ്വത പരിഹാരം കാണണമെന്ന് അധികൃതരുടെ ഉറച്ച നിലപാടെടുക്കുകയും തുടര്‍ന്ന് മയക്കുവെടി വെച്ച് പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു. പിടികൂടിയ കാട്ടുപോത്തിനെ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ കൊടുംകാട്ടില്‍ എത്തിക്കുമെന്നും , തുടര്‍ന്ന് കാട്ടുപോത്തിന്റെ ശല്യം ഉണ്ടാവാതിരിക്കാന്‍ പരമാവധി മുന്‍കരുതലുകളെടുക്കുമെന്നും വനം വകുപ്പ് അറിയിച്ചു.