വയനാട്ടില്‍ ഏഴുവയസുകാരിയെ ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ചതായി പരാതി

വയനാട് :വയനാട്ടില്‍ ഏഴ് വയസുകാരിയെ രണ്ടാനച്ഛന്‍ ചട്ടുകം വെച്ച് പൊള്ളിച്ചതായി പരാതി. വയനാട് കല്‍പ്പറ്റ എമലിയിലാണ് സംഭവം. രണ്ടാനച്ഛന്‍ കുട്ടിയുടെ വലതുകാലില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളലേല്‍പ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുട്ടിയെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൈല്‍ഡ് ലൈന്‍ വിഭാഗം ഉദ്യോഗസ്ഥരെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ വിവരമറിഞ്ഞെത്തിയ പോലീസ് കേസെടുക്കുകയായിരുന്നു. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉടന്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തും. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് അറിയിച്ചത്.