Saturday, May 4, 2024
keralaNews

അമ്പലവയലില്‍ നിയന്ത്രണം വിട്ട് ജീപ്പ് വീടിന് മുകളിലേക്ക് മറിഞ്ഞു.

വയനാട്: അമ്പലവയലില്‍ നിയന്ത്രണം വിട്ട് ജീപ്പ് വീടിന് മുകളിലേക്ക് മറിഞ്ഞു.അമ്പുകുത്തിയിലെ കേബിള്‍ ഓപ്പറേറ്റര്‍ സിഎച്ച് അബ്ദുള്ളയുടെ വീടിന് മുകളിലേക്കാണ് ജീപ്പ് മറിഞ്ഞത്.ആര്‍ക്കും പരിക്കില്ല.വീടിന്റെ അടുക്കള ഭാഗം പൂര്‍ണമായി തകര്‍ന്നു.അമ്പുകുത്തിമലയിലെ റിസോര്‍ട്ടില്‍ നിന്ന് മടങ്ങിയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. മുട്ടില്‍ സ്വദേശിയുടേതാണ് വാഹനം.