Friday, May 3, 2024
keralaNewsObituary

പി ബാലചന്ദ്രന് പ്രണാമം അര്‍പ്പിച്ച് മോഹന്‍ലാല്‍.

തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി ബാലചന്ദ്രന് പ്രണാമം അര്‍പ്പിച്ച് മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം പി ബാലചന്ദ്രന് പ്രണാമം അര്‍പ്പിച്ചത്.മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ അങ്കിള്‍ ബണ്‍ എന്ന സിനിമയ്ക്കായാണ് പി ബാലചന്ദ്രന്‍ ആദ്യമായി തിരക്കഥ എഴുതുന്നത്. തുടര്‍ന്ന് ഉള്ളടക്കം, അഗ്‌നിദേവന്‍, പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍ തുടങ്ങിയ മോഹന്‍ലാല്‍ സിനിമകള്‍ക്കായി അദ്ദേഹം തിരക്കഥാ രചിച്ചു.മോഹന്‍ലാലിന് പുറമേ സുരേഷ് ഗോപി, നിവിന്‍ പോളി, ജയസൂര്യ, ബിജു മേനോന്‍ തുടങ്ങി മലയാള സിനിമയിലെ നിരവധിപേര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്.കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന്‍ എന്നീ സിനിമകള്‍ക്കായാണ് അവസാനമായി തിരക്കഥ ഒരുക്കിയത്. ഇവന്‍ മേഘരൂപന്‍ എന്ന സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്.50ഓളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലെ കോര എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി. ടൊവീനോ തോമസ് ചിത്രം മിന്നല്‍ മുരളിയാണ് അവസാനമായി അഭിനയിച്ച ചിത്രം.