വന്ദേഭാരത് എക്‌സ് പ്രസിന്റെ പരീക്ഷണ ഓട്ടം വിജയകരം

തിരുവനന്തപുരം കേരള തലസ്ഥാനത്ത് നിന്നു യാത്രതിരിച്ച് ഏഴു മണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് കണ്ണൂരിലേക്കു കുതിച്ചെത്തി വന്ദേഭാരത് എക്‌സ് പ്രസിന്റെ പരീക്ഷണ ഓട്ടം വിജയകരം. ഇതേ റൂട്ടിലെ വേഗമേറിയ ട്രെയിനായ ജനശതാബ്ദിയേക്കാള്‍ 2 മണിക്കൂര്‍ 25 മിനിറ്റ് സമയ നേട്ടത്തോടെയാണ് വന്ദേഭാരത് എത്തിയത്. കണ്ണൂരില്‍ നിന്ന്് 9.20 ന് തിരുവനന്തപുരത്തു മടങ്ങിയെത്താനുള്ള പരീക്ഷണ ഓട്ടം കൂടി വിലയിരുത്തിയ ശേഷമാകും ട്രെയിനിന്റെ ടൈം ടേബിള്‍ സംബന്ധിച്ച് റെയില്‍വേ അന്തിമ തീരുമാനമെടുക്കുക.

.