Monday, April 29, 2024
indiaNews

ചമേലി ദുരന്തം; പരിശ്രമങ്ങള്‍ വിഫലം, കാണാതായവരെ മരിച്ചതായി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഉത്തരാഖണ്ഡിലെ ചമേലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയത്തില്‍ കാണാതായ 136 പേര്‍ മരിച്ചതായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. തിരച്ചിലിനൊടുവില്‍ 60 പേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായി സാധിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത് സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഐടിബിപി, ലോക്കല്‍ പോലീസ്, അര്‍ദ്ധസൈനികര്‍ എന്നിവരടങ്ങുന്ന സംഘമാണ്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. ഇവരുടെ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്ന നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിക്കുകയുണ്ടായി. ഫെബ്രുവരി ഏഴിനാണ് അളകനന്ദ നദിയിലും കൈവഴികളിലും മിന്നല്‍പ്രളയമുണ്ടായത്. നന്ദാദേവി മഞ്ഞുമലയുടെ ഒരുഭാഗം ഇടിഞ്ഞു വീണതിനെത്തുടര്‍ന്നാണ് ദുരന്തം ഉണ്ടായിരിക്കുന്നത്. എന്‍.ടി.പി.സി.യുടെ തപോവന്‍-വിഷ്ണുഗഡ്, ഋഷി ഗംഗ ജലവൈദ്യുതപദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികളാണ് പ്രധാനമായും ദുരന്തത്തിനിരയായത്.