Wednesday, May 15, 2024
indiaNews

ദിഷ രവിക്ക് ജാമ്യം അനുവദിച്ചു.

ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിക്ക് ജാമ്യം അനുവദിച്ചു. ദില്ലി പട്യാല ഹൗസ് കോടതിയാണ് ദിഷ രവിക്ക് ജാമ്യം നല്‍കിയത്. അറസ്റ്റിലായി പത്താം ദിവസത്തിലാണ് ജാമ്യം ലഭിക്കുന്നത്. ഫെബ്രുവരി 13 നാണ് ദിഷ രവിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു ദില്ലി പൊലീസിന്റെ വാദം. എന്നാല്‍, ദില്ലി അക്രമണത്തില്‍ ദിഷയ്‌ക്കെതിരെ എന്ത് തെളിവുണ്ടെന്ന് കോടതി ചോദിച്ചു.

ഇന്നലെ പ്രോസിക്യൂഷന്റെ പല വാദങ്ങളും അനുമാനങ്ങള്‍ മാത്രമാണെന്ന് കോടതി വിലയിരുത്തി. ഗൂഢാലോചനക്കാരെന്ന് പൊലീസ് പറയുന്നവരെയും സംഘര്‍ഷമുണ്ടാക്കിയവരെയും എങ്ങനെ ബന്ധിപ്പിക്കുമെന്നും വാദത്തിനിടെ കോടതി ദില്ലി പൊലീസിനോട് ചോദിച്ചതും ശ്രദ്ധേയമായിരുന്നു. ദിഷയുടെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം ലഭിച്ചത്. അതേസമയം നിഖിത ജേക്കബിനെയും ഷന്തനും മുളുക്കിനെയും അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്തതു.