Wednesday, May 15, 2024
keralaNewsSports

പൊടി മണ്ണില്‍ തുടങ്ങിയ ചാട്ടത്തിലൂടെ ഒളിംപിക്‌സ് യോഗ്യതയിലേക്ക്; എം. ശ്രീശങ്കറിന് നാടിന്റെ സ്‌നേഹാദരം

പാലക്കാടിന്റെ പുത്രന്‍ എം. ശ്രീശങ്കറിന് നാടിന്റെ സ്‌നേഹാദരം. പൊടി മണ്ണില്‍ തുടങ്ങിയ ചാട്ടത്തിലൂടെ ഒളിംപിക്‌സ് എന്ന മഹാമേളയിലേയ്ക്കുള്ള യോഗ്യതയും നേടിയെത്തിയ താരത്തിനും പരിശീലകനും പിതാവുമായ എസ്. മുരളിക്കും നാടു മുഴുവന്‍ സ്‌നേഹാദരം ഒരുക്കിയത്. പാട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പ് അത്?ലറ്റിക്‌സില്‍ ലോങ് ജംപ് മത്സരത്തില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തിയ (8.26 മീറ്റര്‍) ശേഷമായിരുന്നു ടോക്കിയോ ഒളിംപിക്‌സിനു ശ്രീശങ്കര്‍ യോഗ്യത നേടിയത്. ഇനി കാത്തിരിക്കുന്നത് ഒളിംപിക്‌സിലെ മെഡലാണെന്നും സ്വീകരണത്തില്‍ താരം പറഞ്ഞു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ അത്?ലറ്റിക്‌സ് അസോസിയേഷന്‍, ഡിവൈഎഫ്‌ഐ എന്നിവര്‍ ചേര്‍ന്നായിരുന്നു സ്വീകരണം ഒരുക്കിയത്.ഒളിംപിക്‌സ് മെഡലാണ് ഇനി ലക്ഷ്യമെന്ന് ശ്രീശങ്കര്‍ പറഞ്ഞു ലോങ് ജംപില്‍ 8.40 മീറ്റര്‍ മറികടക്കണം. അതിനുള്ള ശ്രമം ആരംഭിച്ചു.പരിശീലന മത്സരത്തിനുള്ള ഷെഡ്യൂള്‍ ഉടന്‍ തയാറാക്കം. രാജ്യാന്ത പരിശീലനം ഒരുക്കും. ഒളിംപിക്‌സില്‍ ആദ്യം ഫൈനല്‍ റൗണ്ടിലെത്തുകയാണ് ലക്ഷ്യം. ഒന്നോ രണ്ടോ രാജ്യാന്തര ക്യാംപുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞാല്‍ നല്ലത്. അച്ഛന്റെ പരിശീലനത്തില്‍ മികവ് പുലര്‍ത്തുമെന്നു ശ്രീശങ്കര്‍.

ഇതു കേരളത്തിനു മാത്രമല്ല രാജ്യത്തിനു തന്നെ അഭിമാനം. വ്യക്തിഗത ഇനത്തില്‍ ഒളിംപിക്‌സ് യോഗ്യത കിട്ടുന്നതോടൊപ്പം ലക്ഷ്യം മെഡല്‍ തന്നെയെന്നു പിതാവും പരിശീലകനുമായ എസ്. മുരളി പറഞ്ഞു. ഒരു താരത്തിന്റെ ഏറ്റവും നല്ല പ്രായം 24, 25 വയസ്സാണ്. അതിനാല്‍ 2024ലെ ഒളിംപിക്‌സില്‍ മെഡല്‍ നേടുമെന്നും അതിനുള്ള പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതു പാലക്കാടിന്റെ നേട്ടം മാത്രമല്ല രാജ്യത്തിന്റെ അഭിമാനമാണ്. മെഡല്‍ നേട്ടം ആവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഷാഫി പറമ്പില്‍ എംഎല്‍എ, കൗണ്‍സിലര്‍ കെ. സുജാത, ജില്ലാ അത്?ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി. ഹരിദാസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എം. രാമചന്ദ്രന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ജി?ഞ്ചു ജോസ്, മുന്‍ കൗണ്‍സിലര്‍ എസ്. സഹദേവന്‍, മുന്‍ ഇന്ത്യന്‍ താരവും അമ്മയുമായ കെ.എസ്. ബിജിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീശങ്കര്‍ പഠിച്ച കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ താരത്തിന് ഇന്നു രാവിലെ 11നു സ്വീകരണം നല്‍കും. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കോതമംഗലം അത്ലീറ്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അസോസിയേഷന്‍ പ്രസിഡന്റും കസ്റ്റംസ് അസി. കമ്മിഷണറുമായ റോയ് വര്‍ഗീസ്, ശ്രീശങ്കറിന്റെ പിതാവും കോച്ചുമായ എസ്.മുരളി, മാതാവും രാജ്യാന്തര കായിക താരവുമായ ബിജിമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.