Saturday, May 4, 2024
keralaNewspolitics

ചരിത്ര ജയം പി.ടി. തോമസിന് സമര്‍പ്പിക്കുന്നു :ഉമ തോമസ്

തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം.യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന് ചരിത്ര വിജയം.പതിനൊന്നാം റൗണ്ടില്‍ ഉമ തോമസിന് 25,016 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷം.മണ്ഡലത്തില്‍ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഉമ നേടിയത്.

തന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഓരോ പ്രവര്‍ത്തകനും,പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കും,ഉമ തോമസ് നന്ദി പറഞ്ഞു.തന്റെ ഈ വിജയം എന്റെ പി ടിക്ക് സമര്‍പ്പിക്കുന്നുവെന്നും.എന്നും ഞാന്‍ നിങ്ങള്‍ക്ക് ഒപ്പം,തൃക്കാക്കരയ്‌ക്കൊപ്പം ഉണ്ടാവുമെന്നും ഉമ തോമസ് പ്രതികരിച്ചു.മത്സരം ജോ ജോസഫിന് എതിരെയല്ല, പിണറായിക്കും കൂട്ടര്‍ക്കുമെതിരെ ആയിരുന്നുവെന്ന് ഉമ പ്രതികരിച്ചു. വികസനം ജനപക്ഷമാവണമെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടെന്നും ഉമ പറഞ്ഞു.ഇതോടെ കെ കെ രമയ്ക്ക് പിന്നാലെ യുഡിഎഫിന് നിയമസഭയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിച്ചു.

2011ല്‍ ബെന്നി ബഹനാന്‍ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷം ഉമ മറികടന്നു. 2021ല്‍ പി.ടി.തോമസിന്റെ 14,329 വോട്ടിന്റെ ലീഡ് ഉമ ആറാം റൗണ്ടില്‍ മറികടന്നിരുന്നു.പിറ്റി തോമസ് വിടവാങ്ങിയതിനെ തുടർന്ന് തൃക്കാക്കര മണ്ഡലത്തിൽ നടന്ന വാശിയേറിയ ഉപതെരഞ്ഞെടുപ്പിൽ പിറ്റിയുടെ ഭാര്യ ഉമാ തോമസിലൂടെ യുഡിഎഫ് എഫ് സീറ്റ് നിലനിർത്തി.