Wednesday, May 15, 2024
keralaNewspolitics

ബിജെപി -ട്വന്റി ട്വന്റി വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചു: കോടിയേരി

കൊച്ചി: തൃക്കാക്കരയില്‍ നടന്നത് കെ റെയിലിന്റെ ഹിത പരിശോധനയല്ലെന്നും – ഉപതെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ പരാജയം അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇടത് വിരുദ്ധ ശക്തികളെ ഒന്നിച്ച് നിര്‍ത്താന്‍ യുഡിഎഫിന് സാധിച്ചു. തൃക്കാക്കരയില്‍ നടന്നത് കെ റെയിലിന്റെ ഹിത പരിശോധനയല്ല, അനുമതി ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഇടത് മുന്നണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വോട്ട് കൂടുതല്‍ ലഭിച്ചു. എന്നാല്‍ പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. ജനവിധി ജാഗ്രതയോടെ പ്രവര്‍ത്തിക്കാനുള്ള മുന്നറിയിപ്പായി കാണുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അനുസരിച്ച് ഇടത് മുന്നണിക്ക് 2244 വോട്ടിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. വോട്ട് ശതമാനം വധിച്ചു. യുഡിഎഫ് കോട്ടയാണ് തൃക്കാക്കര.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായിരുന്നു വോട്ട് വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. ബിജെപി, ട്വന്റി ട്വന്റി പോലുള്ള ചെറു പാര്‍ട്ടികളുടെ വോട്ടും യുഡിഎഫിന് ലഭിച്ചു.

15483 വോട്ടാണ് ബിജെപിക്ക് കഴിഞ്ഞ തവണ വഭിച്ചത്. ഇത്തവണ അത് 12995 ആയി കുറഞ്ഞു. ബിജെപി വോട്ടിലെ കുറവ് യുഡിഎഫിന് അനുകൂലമായി മാറി. ട്വന്റി ട്വന്റി ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 17890 വോട്ടുണ്ടായിരുന്നു.

എന്നാലിത്തവണ സ്ഥാനാത്ഥിയുണ്ടായിരുന്നില്ല. അതും യുഡിഎഫിനാണ് ലഭിച്ചത്.