Thursday, April 25, 2024
keralaNewspolitics

മതനിരപേക്ഷ വിശ്വാസികളായ ജനങ്ങള്‍ ഉമ തോമസിന് വമ്പിച്ച വിജയമാണ് നല്‍കി : രമേശ് ചെന്നിത്തല.

തൃക്കാക്കരയിലൂടെ സെഞ്ചുറിയടിക്കാന്‍ വന്ന പിണറായി വിജയന്‍ ക്ലീന്‍ ബൗള്‍ഡായി രമേശ് ചെന്നിത്തല.മുഖ്യമന്ത്രിയുള്‍പ്പെടെ ഒരു ഭരണകൂടം മുഴുവന്‍ നേതൃത്വം കൊടുത്തിട്ടും എല്‍ഡിഎഫിനെ തൃക്കാക്കരയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ജനവിരുദ്ധ നയങ്ങള്‍ തുടരുന്ന എല്‍ഡിഎഫിനെതിരായ ശക്തമായ ജനവിധിയാണ്. ജാതിയും മതവും പറഞ്ഞ് മന്ത്രിമാര്‍ വീടുകളില്‍ കയറിയിറങ്ങി നടന്നിട്ടും തൃക്കാക്കരയിലെ മതനിരപേക്ഷ വിശ്വാസികളായ ജനങ്ങള്‍ ഉമ തോമസിന് വമ്പിച്ച വിജയമാണ് നല്‍കിയത് രമേശ് ചെന്നിത്തല പറഞ്ഞു.
ഇത് യുഡിഎഫിന്റെ അതിശക്തമായ മുന്നേറ്റത്തിനു തുടക്കം കുറിക്കും. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവച്ച എല്ലാത്തിനെയും ജനങ്ങള്‍ തള്ളിക്കളഞ്ഞു. സില്‍വര്‍ലൈനിനെതിരായ ജനങ്ങളുടെ ശക്തമായ വികാരമായ പ്രകാരം പ്രകടിപ്പിച്ച. യുഡിഎഫ് ഒരുകാലത്തും ഉണ്ടാകാത്ത നിലയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ഉമാ തോമസ് അങ്ങേയറ്റം പക്വതയോടെ, യാഥാര്‍ഥ്യബോധത്തോടെ, വിനയത്തോടെയാണ് പ്രവര്‍ത്തിച്ചത്. ഈ ജനവിധി കേരളത്തിലെ യുഡിഎഫിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമായാണ് കാണുന്നത്. തൃക്കാക്കരയിലൂടെ ഈ സര്‍ക്കാര്‍ പാഠം പഠിക്കണം. ജനവിരുദ്ധ നയങ്ങള്‍ തിരുത്തണം. ഇനി ഒരിടത്തും മഞ്ഞക്കുറ്റിയുമായി വന്ന് കല്ലിടാന്‍ ഈ സര്‍ക്കാര്‍ തയാറാകില്ലെന്നു പ്രതീക്ഷിക്കുന്നു. ജനവികാരം മനസ്സിലാക്കാതെ ജനങ്ങളുടെ മേല്‍ കുതിര കയറുന്ന ഏകാധിപതിയായ പിണറായി വിജയനുള്ള ശക്തമായ തിരിച്ചടിയായി ഈ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നു. ഈ ജനവിധിയെ വിനീതമായി സ്വീകരിച്ച് ജനങ്ങളുടെ ആഗ്രഹമനുസരിച്ച് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. മുഖ്യമന്ത്രി മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ച് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം ഫലം കണ്ടില്ല. ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചില്ല. ജനങ്ങള്‍ മുഖ്യമന്ത്രിയെ തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവാണ് പി.ടി.തോമസിനെക്കാള്‍ വലിയ ഭൂരിപക്ഷം ലഭിച്ചതിനെ കാണേണ്ടത്. കേരളത്തിലെ പ്രതിപക്ഷത്തിനുള്ള അംഗീകാരം കൂടിയാണിത്. കെ.സുധാകരന്റെയും വി.ഡി.സതീശന്റെയും നേതൃത്വത്തില്‍ തന്നെയാണ് യുഡിഎഫ് ഒറ്റകക്കെട്ടായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ‘-രമേശ് ചെന്നിത്തല