Connect with us

Hi, what are you looking for?

kerala

ബന്ധുവിനെയാണ് കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്

ഇടുക്കി: തൊടുപുഴ വാത്തിക്കുടിയില്‍ കുടുംബ വഴക്കിനിടെ ബന്ധുവിനെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. പണിക്കന്‍കുടി കുന്നും പുറത്ത് സുധീഷ് (36) ആണ് പിടിയിലായത്. വാത്തിക്കുടി സ്വദേശി ആമ്പക്കാട്ട് രാജമ്മയാണ് ഇന്നലെ കൊല്ലപ്പെട്ടത്. രാജമ്മയുടെ മകളുടെ ഭര്‍ത്താവാണ് സുധീഷ്. പണിക്കന്‍കുടിയിലെ വീടിന് സമീപത്തുനിന്നുമാണ് ഇന്ന് രാവിലെ പ്രതിയെ പിടികൂടിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഭാര്യാപിതാവിനെയയും മാതാവിനെയും സുധീഷ് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ഭാസ്‌കരന്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ചോദ്യം ചെയ്യലിന് ശേഷം സുധീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .