Monday, May 13, 2024
keralaNewsObituary

മൊബൈലിന്റെ പേരിലുണ്ടാണ്ടായ തര്‍ക്കത്തിനിടെയായിരുന്നു മര്‍ദ്ദനം

തിരുവനന്തപുരം: മദ്യപാനത്തിനിടെ മൊബൈലിന്റെ പേരിലുണ്ടാണ്ടായ തര്‍ക്കത്തില്‍ സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു. ശ്രീകാര്യം അമ്പാടി നഗര്‍ സ്വദേശി സാജു(39) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ഇന്നലെ രാത്രി കട്ടേലയില്‍ വെച്ച് സാജു സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവരുമായി ചേര്‍ന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ സാജുവിന്റെ മൊബൈല്‍ ഇവര്‍ ബലമായി കൈക്കലാക്കിയിരുന്നു. തിരികെ വാങ്ങുന്നതിനായി ചെന്നപ്പോഴാണ് സാജുവും ഇവരുമായി തര്‍ക്കം ഉണ്ടായത്. കല്ലും തടിക്കഷ്ണങ്ങളും ഉപയോഗിച്ചാണ് സുഹൃത്തുക്കള്‍ സാജുവിനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായ സാജുവിനെ ഇവര്‍ കട്ടേല ഹോളി ട്രിനിറ്റി സ്‌കൂളിന് സമീപം ഉപേക്ഷിച്ച കടന്ന് കളയുകയായിരുന്നു. സാജുവിനെ വഴിയരികില്‍ പലരും കണ്ടെങ്കിലും മദ്യപിച്ച് കിടക്കുകയാണെന്ന് കരുതി തിരിഞ്ഞു നോക്കിയില്ല. പിന്നീട് പുലര്‍ച്ചെ രണ്ട് മണിയൊടെ പോലീസ് എത്തി സാജുവിനെ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് അനീഷും വിനോദും. സാജുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.