Sunday, May 5, 2024
keralaNewsObituary

പെയിന്റ് ചെയ്യുന്നതിനിടയില്‍ താഴെ വീണ് തൊഴിലാളി മരിച്ചു.

ആലപ്പുഴ :പെയിന്റ് ചെയ്യുന്നതിനിടയില്‍ താഴെ വീണ് തൊഴിലാളി മരിച്ചു. എടത്വ തായങ്കരി പൊയ്ക്കാരംകളത്തില്‍ ആന്റണി തോമസ് (ബിബിന്‍ 31) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് എടത്വ കൊഴുപ്പക്കളം കലുങ്കിനു സമീപം വ്യാപാര സ്ഥാപനത്തിന്റെ മേല്‍ക്കൂരയില്‍ ട്രസ് വര്‍ക്ക് ചെയ്ത ശേഷം പെയിന്റ് ചെയ്യുന്നതിനിടയിലാണ് അപകടം.തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.