Monday, April 29, 2024
Local NewsNews

മുണ്ടക്കയം ടൗണിലെ അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു

മുണ്ടക്കയം : മുണ്ടക്കയം ടൗണിലും – പരിസര പ്രദേശങ്ങളിലുമായി അനധികൃത സ്ഥാപിച്ചിരിക്കുന്ന ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് ദുരിതമാകുന്നതായി പരാതി. ബസ്റ്റാന്റില്‍ എത്തുന്ന വിദ്യാര്‍ത്ഥികളും – പ്രായമായവരുമടക്കം വരുന്ന കാല്‍ നട യാത്രക്കാര്‍ക്ക് പൊരിവെയിലത്ത് ഇരിക്കാന്‍ പോലും സ്ഥലമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. ബസ് കാത്തു നില്‍ക്കാന്‍ പോലും സ്ഥലമില്ലാതെ യാത്രക്കാര്‍ നെട്ടോട്ടമോടുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ രാഷ്ട്രീയ പ്രചാരണ ഫ്‌ലെക്‌സ് ബോര്‍ഡുകളാണ് അനധികൃതമായി സ്ഥാപിചിരിക്കുന്നത്. ഇത് സംബന്ധിച്ച് മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന് പരാതി നല്‍കിയിട്ടും നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. മലയോര മേഖലയിലെ വലിയ ജനവാസ കേന്ദ്രവും – വലിയ ബസ് സ്റ്റാന്‍ന്റും ഉള്ള മുണ്ടക്കയം ടൗണില്‍ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ സൗകര്യമില്ല.യാത്രക്കാരുടെ വിശ്രമസ്ഥലം കയ്യേറിയാണ് ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.